ദിവസോം കാത്തുനിൽക്കുന്നപോലെ അവൾ ആ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു . വളവിലൊട്ടു നോക്കി കൂട്ടുകാരികളോട് സൊറ പറഞ്ഞു ചിരിച്ചോണ്ട് നില്കുമ്പോളും അവളുടെ മനസ്സു എവിടെയോ ആയിരുന്നു . അവളുടെ കണ്ണുകൾ ആരെയോ തേടുന്നുണ്ടായിരുന്നു …
പതിവ് പോലെ ബസ് എത്തി . സ്റ്റുഡന്റസ് പൊതുവെ സീറ്റ് കിട്ടാതെ തിക്കിലും തിരക്കിലും നിൽക്കുന്നത് ആണ് പതിവ് , എല്ലാ ദിവസത്തെമപോലെ അവളും കൂട്ടുകാരികളും ബാഗ് ഒക്കെ സീറ്റിൽ ഇരിക്കുന്നവർക്ക് കൊടുത്തു വിശേഷങ്ങൾ പറഞ്ഞു നിന്ന് . അടുത്ത സ്റ്റോപ്പ് ആയപോളെക്കും ബാക്കി ഉള്ളവരും എത്തി… അവൾ ഇടയ്ക്കിടെ ആൾക്കൂട്ടത്തിലേക്കു എത്തിനോക്കും … ഇല്ലന്ന് തോന്നുന്നു എന്ന് സ്വയം പറഞ്ഞു സമാധാനിക്കും …
അങ്ങിനെ നിന്ന് ആലോചനകളിൽ മുഴുകി നിൽക്കുമ്പോളും , അവളുടെ ഉള്ളിൽ എന്തോ ഒരു വിഷമം പോലെ … അവൾ വീണ്ടും നോക്കി …
പെട്ടന്നാണ് അവൻ ആൾക്കൂട്ടത്തിനിടയിൽ നിന്നും തല നീട്ടി അവളുടെ കണ്ണുകളിലേക്കു നോക്കിയത്…
അവൾ പോലും അറിയാതെ. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു ….
അവൾ പെട്ടന്ന് തന്നെ കൂട്ടുകാരുടെ അടുത്തേക്ക് തിരിഞ്ഞു നിന്നു. ബസ് ഇന്റെ പിടിയിൽ തൂങ്ങി നിന്നോട് ഓട്ടക്കണ്ണിട്ടു അവനെ വീണ്ടും നോക്കി… അപ്പോളേക്കും.. അവൻ അവളുടെ പുറക്കെ തന്നെ എത്തിയിരുന്നു…
ഒന്നും ഉരിയാടാതെ അവർ ആ നിമിഷം അങ്ങിനെ നിന്നു …
അവളോട് എന്തോ പറയുവാനായി തുടങ്ങുമ്പോളെക്കും …
അവൾ ബാഗ് ഒക്കെ എടുത്തു.. കൂട്ടുകാരികൾക്കൊപ്പം നടന്നു നീങ്ങി.. കോളേജ് ബസ് സ്റ്റോപ്പ് എത്താറായിരുന്നു…
അവൾ വേഗം ഇറങ്ങി…കോളേജ് ഗേറ്റ് നോക്കി നടക്കാൻ തുടങ്ങി… പതിയെ… നീങ്ങുന്ന ബസ്സിലേക്ക് ഒരു നോട്ടം മാത്രം ബാക്കി വെച്ചു അവൾ നടന്നു നീങ്ങി…
അവൻ അവളെ നോക്കുന്നുണ്ടായിരുന്നു ….
പറയുവാൻ ബാക്കി വെച്ചു രണ്ടു പേരും , ഒരു നിമിഷത്തിനായി കാത്തുനിന്നു .
Nicely conveyed
LikeLiked by 1 person
Thank you
LikeLike
Nice
LikeLiked by 1 person
Thanks
LikeLike
👌✌
LikeLiked by 1 person
Aa oru nimisham nashttapeduthiyal chilappo athu ennennekkumayi nashttapedum 🙂
LikeLiked by 1 person
Athumm sheriya…chila samayangalil nammuku thanne ariyilla…enthanu nammal nashtapeduthunnath enn
LikeLike